a

മാവേലിക്കര: തഴക്കര താച്ചയിൽ റിട്ട.സബ്ഇൻസ്‌പെക്ടർ കെ.സുരേന്ദ്രന്റെ ഭാര്യ കൊപ്പാറേത്ത് ഹൈസ്‌കൂൾ റിട്ട.അധ്യാപിക വി.ജെ.ഉമയമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.സന്തോഷ് (അദ്ധ്യാപകൻ, മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ), സജി താച്ചയിൽ (എൻ.സി.പി. തഴക്കര മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: വിജി വിക്രമൻ (എസ്.ബി.ഐ, സീനിയർ മാനേജർ, തിരുവനന്തപുരം), വി.ബിന്ദു (അധ്യാപിക, ക്രോസ് ലാന്റ് പബ്ലിക് സ്‌കൂൾ, കുന്നം). സഞ്ചയനം 20ന് രാവിലെ 8ന്.