ആലപ്പുഴ: സംസ്ഥാന സർക്കാർ കൊള്ളക്കാരെ പോലെയാണ് ജനങ്ങളോടും ജീവനക്കാരോടും പെരുമാറുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന കേരള എൻ.ജി.ഒ അസോസിയേഷൻ 45-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എസ്. സന്തോഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ആർ.ജയപ്രകാശ്, ബി. ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ് എം .ലിജു,
എം.മുരളി, എ.എ.ഷുക്കൂർ, ഡി. സുഗതൻ, കെ. ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യുവും ഉദ്ഘാടനം ചെയ്തു. എ.എം.ജാഫർഖാൻ, എ.പി.സുനിൽ, എം.ഉദയ സൂര്യൻ, തോമസ് ഹെർബിറ്റ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സെറ്റോ ജില്ലാ ചെയർമാൻ ടി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു..