ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ 47-ാമത് വാർഷികാഘോഷവും ആശുപത്രിയുടെ ആരംഭകാലം മുതൽ ഗൈനക്കോളജി വിഭാഗം മേധാവിയും കേരളത്തിലെ തന്നെ ഏറ്റവും മുതിർന്ന ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ.രാധമ്മയുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഇന്ന് വൈകിട്ട് 4ന് നടക്കും.
ആശുപത്രി ആഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നിർവഹിക്കും.ആശുപത്രി ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.വി.വി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. മുംബൈ ഡിജിറ്റൽ കോർപ്പറേഷൻ ഒഫ് ഇന്ത്യ ഡയറക്ടർ ജോർജ്ജ് അറയ്ക്കൽ, ഡോ.യു.സുരേന്ദ്ര നായ്ക്, ഡോ.പ്രഭ ജി.നായർ, ഡോ.ഐശ്വര്യ ഹരിദാസ്, എ.എം.തോമസ്, മറിയാമ്മ ജോസഫ് എന്നിവർ ഡോ. രാധമ്മ അനുസ്മരണ പ്രഭാഷണം നടത്തും.ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസ് സ്വാഗതവും സീനിയർ ഫിസിഷ്യൻ ഡോ.പി. വിനോദ് കുമാർ നന്ദിയും പറയും. കെ.വി.എം ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറും .