ചേർത്തല: ടാങ്കർ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ പട്ടണക്കാട് പഞ്ചായത്ത് 10 വാർഡ് പാലയ്ക്കൽ വീട്ടിൽ വർഗീസ് (47) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയ്ക്ക് സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർഗീസ് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ലയ. മക്കൾ: സാനിയ,സാദിയ.