രാമങ്കരി: കനത്ത മഴയിൽ ചമ്പക്കുളം കൃഷിഭവനു കീഴിലെ 200 ഏക്കറിന് മുകളിൽ വരുന്ന പടച്ചാൽ നാട്ടായം പാടശേഖരങ്ങളിൽ വൻ കൃഷിനാശം.120 ദിവസത്തിന് മേൽ പ്രായമുള്ള നെൽച്ചെടികളാണ് നിലംപൊത്തിയത്.
ഇത്രയും ദിവസം പ്രായമാകുമ്പോൾ നെല്ല് കൊയ്യാൻ പാകമാകുമെങ്കിലും വെള്ളം കെട്ടിനിന്നതുമൂലം നെല്ലുവിളയാൻ കാലതാമസം നേരിട്ടു. മഴയിൽ നെൽക്കതിരുകൾ വീണുപോവുകയുമായിരുന്നു.
ദിവസവും ഉച്ചകഴിഞ്ഞ് മഴയും കാറ്റും അനുഭവപ്പെടുന്നതിനാൽ പാടത്തെ വെള്ളം വറ്റിക്കൽ ബുദ്ധിമുട്ടാവുകയാണ്. മെഷീൻ ഇറങ്ങിയാൽ താഴ്ന്നുപോകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കർഷക തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ നെല്ല് പാടത്തുതന്നെ കിടന്നു നശിക്കുമോ എന്നതാണ് ആശങ്ക.