കറ്റാനം: കറ്റാനം തഴവ ജംഗ്ഷന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച ആംബുലൻസ് മറിഞ്ഞ് നഴ്‌സിന് പരിക്കേറ്റു. നഴ്സ് രജിനെ (35) സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിൽ രോഗിയെ കയറ്റാനായി പോകുകയായിരുന്നു.