അമ്പലപ്പുഴ: നീരൊഴുക്ക് സ്വകാര്യ വ്യക്തി തടഞ്ഞതിനെ തുടർന്ന് പുന്നപ്രയിൽ പത്തോളം വീടുകൾ വെള്ളത്തിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ മുസ്ലിം എൽ.പി സ്കൂളിന് പിന്നിലായി വേലിക്കകം പ്രദേശത്തെ പത്തോളം വീടുകളാണ് വെള്ളക്കെട്ടിലായത്. പ്രദേശവാസികൾ ആരോഗ്യ വകുപ്പിലും ജില്ല, ഗ്രാമ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. പുന്നപ്ര കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് കിഴക്കു ഭാഗത്തെ കാനയിലേക്ക് വെള്ളമൊഴുകുന്ന വഴിയാണ് വ്യക്തി കെട്ടിയടച്ചതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.