ഹരിപ്പാട് : കേരള ജല അതോറിട്ടി, ആലപ്പുഴ ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കളിൽ കുടിശികയുള്ളവരുടെ വാട്ടർ കണക്ഷനുകൾ വിച്ഛേദിച്ചു തുടങ്ങി. കാർത്തികപ്പള്ളി, കരുവാറ്റ, ചിങ്ങോലി, കുമാരപുരം, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണക്ഷനുകൾ വിഛേദിച്ചു. ഇതിനായി ജില്ലാതലത്തിൽ ആറ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ദ്വൈമാസ ബില്ലുകൾ നൽകിയിട്ടും പണമടക്കാത്തവർക്ക് തുടർന്ന് ഡിസ്‌കണക്ഷൻ നോട്ടീസ് നൽകിയിരുന്നു. അതിനുശേഷവും കുടിശിക അടക്കാത്തവരുടെ കണക്ഷനുകളാണ് വിച്ഛേദിച്ചത്. വിച്ഛേദിച്ച കണക്ഷനുകൾ കുടിശികയും ഡിസ്‌കണക്ഷൻ, റീ കണക്ഷൻ ഫീസും ഒടുക്കി പുന:സ്ഥാപിക്കാമെന്ന് അധികൃതർ അറിയിച്ചു.
അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും.