photo


ആലപ്പുഴ: പ്രഭാത സവാരിക്കിടെ തെരുവ് നായയുടെ കടിയേറ്റ വിദേശവനിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വീഡൻ സ്വദേശിനിയായ സൈറയ്ക്കാണ് (25) കടിയേറ്റത്. ഇന്നലെ രാവിലെ 9ന് ആലപ്പുഴ ബീച്ചിൽ വച്ചായിരുന്നു സംഭവം. വലതുകാലിന്റെ മുട്ടിന് താഴെയാണ് കടിയേറ്റത്.

തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവർ പിങ്ക്പൊലീസിനെ വിവരം അറിയിക്കുകയും സീനിയർ സിവിൽ പൊലീസ് ഓഫീസർ ലതയുടെ നേതൃത്വത്തിലുള്ള പിങ്ക്പൊലീസ് സംഭവസ്ഥലത്തെത്തി ഇവരെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. 3 ദിവസം മുമ്പാണ് സൈറ സ്വീഡനിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. ബീച്ചിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം.