thala

എടത്വാ: തലവടി ഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ച് മരങ്ങാട്ടില്ലം ശംഭു നമ്പൂതിരി ഭദ്രദീപം തെളിച്ചു. കല്ലൂരില്ലം കൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും ശൂരനാട്ട് വാസുദേവൻ പിള്ള, മാരാരിത്തോട്ടം ദേവരാജൻ, നൂറനാട് സോമൻ എന്നിവർ യജ്ഞപൗരാണികരുമാണ്. സമാപന ദിവസമായ 27-ന് ഉച്ചയ്ക്ക് 1.30ന് അവഭൃഥസ്‌നാനഘോഷയാത്ര .
ഡോ. എം.പി പത്മനാഭപിള്ള, അജിത്ത് കുമാർ പിഷാരത്ത്, ശരത്ത് പുന്നാമ്പിൽ, പ്രശാന്ത് വേമ്പന, ശരത്ത് രാമച്ചേരി, പ്രമോദ് കൊത്തപ്പള്ളിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.