ആലപ്പുഴ: ബാങ്ക് ലയന നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ജില്ലയിൽ പണിമുടക്കി. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയും ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർ നഗരത്തിൽ പ്രകടനവും ധർണയും നടത്തി. പി.മണിക്കുട്ടൻനായർ ഉദ്ഘാടനം ചെയ്തു. ടി.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന സെക്രട്ടറി സി.അനന്തകൃഷ്ണൻ,ബി.ഇ.എഫ്.എെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.ജയരാജ്,എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി വി.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. ബി.മുരളീകുമാർ,എസ്.സുരേഷ്,ആർ.സുനിൽകുമാർ,പി.ജി.ജ്യോതിഷ് കുമാർ,ആർ.ജോഷിമോൻ,പി.കെ.മധു,വി.കെ.രമേശൻ,പി.എം.പ്രമേദ് എന്നിവർ നേതൃത്വം നൽകി.