ആലപ്പുഴ: വാറ്റ് നിയമത്തിന്റെ പേരിൽ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി ജില്ലയിലെ വ്യാപാരികൾ 31ന് രാവിലെ 11 ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. വ്യാപാരികളെ ഉപദ്രവിക്കാൻ വേണ്ടി 6 വർഷങ്ങൾക്ക് മുമ്പുള്ള കണക്കുകൾ വീണ്ടും ഹാജരാക്കാനും ലക്ഷങ്ങൾ നികുതി അടയ്ക്കാനം ആവശ്യപ്പെട്ട് നോട്ടീസുകൾ അയച്ചുകൊണ്ടിരിക്കുകയാണ്. പ്രളയസെസിന്റെ പേരിൽ പിടിച്ചുപറി നടത്തുകയാണ് സർക്കാർ. സാമാന്യനീതിക്ക് നിരക്കാത്ത നടപടികളിൽ നിന്ന് സർക്കാർ പിന്മാറായില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് പറഞ്ഞു.