mannarasala

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആയില്യം പൂജ ഇന്നു നടക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുലർച്ചെ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യസേവ എന്നിവയുണ്ടാവും.

ഇന്നലെ പൂയം തൊഴാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂയം സദ്യയിലും പതിനായിരങ്ങൾ പങ്കെടുത്തു. ക്ഷേത്രം വക സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11ന് മുതിർന്ന കുടുംബാംഗം എം.എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി പൂയസദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. കുടുംബാംഗം എസ്.നാഗദാസ്, കശ്യപ് നാരായണൻ എന്നിവർ പങ്കെടുത്തു.