f

ഹരിപ്പാട്: ഉദ്ഘാടനം കഴിഞ്ഞ റവന്യു ടവർ ഇപ്പോഴും നോക്കുകുത്തിയായി നില്ക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറകോട്ട് നടന്ന് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായി. പൊതുയോഗം ജില്ല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രണവം ശ്രീകുമാർ, അജിത് ശങ്കർ, ടി.മുരളി, ചിത്രാംഗദൻ, ജി.എസ്.ബൈജു, ജെ.ദിലീപ്, പി.ആർ പ്രസാദ്, കരുവാറ്റ ഷാജി, സൂരജ്, ശാന്തകുമാരി, സുശീല, വിശ്വനാഥപിള്ള, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.