ഹരിപ്പാട് : ഹരിപ്പാട് റവന്യൂ ടവറിന്റെ പൂർണ രൂപത്തിലുള്ള പ്രവർത്തനം ഡിസംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വന്ന് ഉദ്ഘാടനം ചെയ്ത മന്ദിരത്തിൽ ഓഫീസ് പ്രവർത്തനം ഇതുവരെ ആരംഭിക്കാൻ കഴിയാതിരുന്നത് ഉദ്യഗസ്ഥ തലത്തിലുള്ള ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അഗ്നിശമന സേന വിഭാഗത്തിൽ നിന്ന് എൻ.ഒ.സി ലഭിക്കാൻ വൈകുന്നതുമൂലം മുനിസിപ്പാലിറ്റിക്ക് കെട്ടിട നമ്പർ നൽകുവാൻ കഴിയുന്നില്ല. മുൻസിപ്പാലിറ്റി കെട്ടിട നമ്പർ നൽകിയെങ്കിൽ മാത്രമേ കെട്ടിടം റവന്യൂ ഡിപ്പാർട്ട്‌മെന്റിന് കൈമാറ്റം ചെയ്യാൻ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു.