ആലപ്പുുഴ: അരൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ പള്ളിപ്പുുറം എൻ.എസ്.എസ്. കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 7.30ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകൾ തുറക്കും.

 14 ടേബിളുകൾ

14 ടേബിളുകളിലായാണ് വോട്ടെണ്ണൽ. 42 കൗണ്ടിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഐ.ഡി കാർഡ് ഇല്ലാത്തവരെ വോട്ടെണ്ണൽ നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായിരിക്കും ഇത് നറുക്കെടുക്കുക.