ആലപ്പുുഴ: കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി അതത് ഓഫീസ് തലവന്റെ അദ്ധ്യക്ഷതയിൽ ഭരണഭാഷാ സമ്മേളനം കൂടാനും സ്‌കൂൾ അസംബ്ലികളിൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലാനും സർക്കാർ ഉത്തരവായി. സബ്ഓഫീസുകളിൽ ഇത് പ്രാവർത്തികമാക്കാൻ വകുപ്പുകളുടെ ജില്ലാ മേധാവികളും സ്‌കൂളുകളിൽ പ്രതിജ്ഞ എടുക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറും നിർദ്ദേശിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.