ചാരുംമൂട്: പൊലീസ് ദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി ധീരജവാൻ ചത്തിയറ രാജ്ഭവനിൽ കെ.രാജന്റെ അനുസ്മരണം നടന്നു. ബി.എസ്.എഫ് തൃശൂർ യൂണിറ്റിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ ഉദ്ഘാടനം ചെയ്തു.ബി.എസ്.എഫ് എ.എസ്.ഐ സാബു അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, പ്രഥമാദ്ധ്യാപകൻ ജി.വേണു, ബി.എസ്.എഫ് ഉദ്യോഗസ്ഥൻ ശ്രീധർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ, അജയകുമാർ, കെ.എൻ.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.