വള്ളികുന്നം:ഇലിപ്പക്കുളം വിവേകാനന്ദ ആർട്സ് ആൻഡ് റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150ാം ജയന്തിയുടെ ഭാഗമായി യോഗാ പരിശീലനം, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് എന്നിവ വളളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈ സ്കൂളിൽ നടന്നു. ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനീ ജയദേവ് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ദിനേഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ലീന ടീച്ചർ, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ ,രാജീവ് കുമാർ, സുധീഷ്, അനിൽ തിലക് ,സുഭ്രമൻ തുടങ്ങിയവർ സംസാരിച്ചു.എൻ.സുധാകരൻ യോഗ പരിശീലനവും ,മാവേലിക്കര എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സജികുമാർ ബോധവൽക്കരണ ക്ലാസും നടത്തി.