രാമങ്കരി: കാവാലം കൃഷി ഭവനുകീഴിലെ രാമരാജപുരം, മാണിക്യമംഗലം കായലുകൾ ഉൾപ്പെടെ ചെറുതും വലതുമായ പാടശേഖരങ്ങളിൽ മട വീണതോടെ കർഷകർ ആശങ്കയിലായി. വെള്ളമിറങ്ങിയ ശേഷം മട കുത്തി മോട്ടോർ തറകൾ സജ്ജമാക്കിയാൽ മാത്രമേ പമ്പിംഗ് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. ഇതിന് ആഴ്ചകൾ വേണ്ടിവരുമെന്ന് കർഷകർ പറയുന്നു.
10,445 ഹെക്ടറിലാണ് രണ്ടാംകൃഷി ഇറക്കിയത്. ഇതിൽ 2775 ഹെക്ടർ കാലവർഷത്തിൽ നശിച്ചു. ആയിരം ഹെക്ടറിൽ കൊയ്ത്തു നടക്കുകയാണ്. 650 ഹെക്ടർ കരിനിലങ്ങളിൽ സെപ്തംബർ- ഒക്‌ടോബർ മാസങ്ങളിലാണ് കൊയ്ത്ത് നടന്നത്. അതും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏകദേശം 27,000 ഹെക്ടറിൽ പുഞ്ചക്കൃഷി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെങ്കിലും നവംബർ അവസാനത്തോടെ മാത്രമേ കൃഷിയിറക്കാനാവൂ എതാണ് ഇപ്പോഴത്തെ സ്ഥിതി. കൃഷി വൈകുന്നത് വലിയ നഷ്ടത്തിന് കാരണമാകും.