ആലപ്പുഴ: ജില്ലയിലെ ആദ്യത്തെതും സംസ്ഥാനത്തെ 16-ാമത്തെതുമായ ഇ- ഓഫീസ് അമ്പലപ്പുഴ താലൂക്ക് സപ്ളൈസ് ഓഫീസിൽ തുടങ്ങി. ജില്ലാ സപ്ലൈ ഓഫിസർ പി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മറ്റ് താലൂക്ക് സപ്ലൈ ഓഫിസുകളിലും ഇ-ഓഫീസ് ആരംഭിക്കും. താലൂക്ക് സപ്ലൈ ഓഫീസർ എ.സലിം, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ സോണിയ സലിം, റേഷൻ വ്യാപാരി പ്രതിനിധികളായ എൻ.ഷിജീർ, ജി.ശശിധരൻ, എ.മുഹമ്മദ് ബഷീർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്.ഗീത, കെ.മിനിമോൾ, റെയ് നോൾഡ്, എം.സഞ്ജു എന്നിവർ പങ്കെടുത്തു.