vsb

ഹരിപ്പാട്: വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉറങ്ങി കിടന്ന അച്ഛനും മകനും പരിക്ക്. ചിങ്ങോലി കളത്തിൽ തെക്കതിൽ അച്ചൻകുഞ്ഞ്(51), മകൻ സജു(22) എന്നിവർക്കാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടന്ന് തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് ഇവരുടെ വീടിന്റെ മേൽക്കൂര തകർന്നു വീണത്. ഓടും തടിക്കഷണങ്ങളും വീണ് സജുവിന്റെ നെറ്റിക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. അച്ചൻകുഞ്ഞിന് കാലിനും നടുവിനുമാണ് പരിക്ക്. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ട് രക്ത സമ്മർദ്ദം കൂടിയ അച്ചൻകുഞ്ഞിന്റെ ഭാര്യ സുശീലയെയും ആശുപത്രിയിൽ ചികിത്സയിലാണ്.