photo

ആലപ്പുഴ: തൊഴിൽ സുരക്ഷാ പരിശോധന ശക്തമാക്കുക, തൊഴിലാളികളെ നിയമാനുസൃതം രജിസ്റ്റർ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരചത്വരത്തിൽ നിന്നാരംഭിച്ച മാർച്ച് ക്ഷേമനിധി ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനീഷ്‌ബോയ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി.സുനിൽകുമാർ, ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു.