photo

ആലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കം കുറച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമരസേനാനി കെ.കെ.ഗംഗാധരൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.നാസർ,ടി.പുരുഷോത്തമൻ, സി.ബി.ചന്ദ്രബാബു,എ.എം ആരിഫ്. എംപി, കെ.പ്രസാദ്,ടി.ജെ.ആഞ്ചലോസ്, മനുസി.പുളിക്കൽ, എം.കെ.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.
വയലാറിൽ ഉയർത്താനുള്ള പതാക മേനിശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജാഥയായി എത്തിച്ചു.പതാകജാഥ സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം.കെ ഉത്തമൻ ജാഥയ്ക്ക് നേതൃത്വം നൽകി.