തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് തിരക്കേറി. നാലാം ഉത്സവ ദിനമായ ഇന്നലെ രാവിലെയും വൈകിട്ടും നടന്ന ശ്രീബലിയ്ക്കും കാഴ്ചശ്രീബലിയ്ക്കും പല്ലാട്ട് ബ്രഹ്മദത്തനും മധുരപ്പുറം കണ്ണനും ശ്രീ നരസിംഹമൂർത്തിയുടെയും ശ്രീമഹാസുദർശനമൂർത്തിയുടെയും തിടമ്പേറ്റി. കാഞ്ഞിരക്കാട്ടു ശേഖരൻ, പാറന്നൂർ നന്ദൻ, പോളക്കുളം വിഷ്ണുനാരായണൻ , ഓമല്ലൂർ ഗോവിന്ദൻ കുട്ടി എന്നീ ആനകളും അണി ചേർന്നു. ഡോ.എടനാട് രാജൻ നമ്പ്യാർ അവതരിപ്പിച്ച പാഠകവും തുറവൂർ ഹരികുമാറും ചേർത്തല രാമചന്ദ്രനും അവതരിപ്പിച്ച വയലിൻ ഡ്യുവറ്റും എരൂർ ഭവാനീശ്വര കഥകളിയോഗത്തിന്റെ കഥകളിയും കലാ പ്രേമികളെ മനം കുളിർപ്പിച്ചു. ആറാം ഉത്സവമായ നാളെ രാത്രി 8 ന് സിനിമാ താരം നവ്യാ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 11.30 ന് മേജർസെറ്റ് കഥകളി . 26നാണ് പ്രസിദ്ധമായ ദീപാവലി വലിയ വിളക്ക്. 27 ന് ഉച്ചയ്ക്ക് ദർശന പ്രധാനമായ ആറാട്ടോടെ ഉത്സവംം സമാപിക്കും.
ഇന്ന്
രാവിലെ 8ന് ശ്രീബലി, 11 ന് ആയില്യംപൂജ, സംഗീതസദസ്, ഉച്ചയ്ക്ക് 12.30ന് ശീതങ്കൻ തുള്ളൽ, 1.30 ന് ഭജനാമൃതം, വൈകിട്ട് 3 ന് നൃത്തനൃത്യങ്ങൾ, 5 ന് കാഴ്ചശ്രീബലി, 6 ന് തിരുവാതിര കളി, 7 ന് ഡോ. എടനാട് രാജൻ നമ്പ്യാരുടെ ചാക്യാർകൂത്ത്, രാത്രി 8.30 ന് രാജേഷ് ചേർത്തല ആൻറ് പാർട്ടിയുടെ പുല്ലാംങ്കുഴൽ ഫ്യൂഷൻ, 10.30 ന് വിളക്ക്, 12.30ന് എരൂർ ഭവാനീശ്വര കഥകളിയോഗം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി.