മാവേലിക്കര: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ മാന്നാർ ശ്രീപത്മനാഭ ബിൽഡിംഗ് കൊച്ചീസ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നിർവ്വാഹകസമിതി അംഗം വി.അജാമിളൻ അദ്ധ്യക്ഷനാവും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജമാൽ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം സ്വാഗതവും സാം.കെ ചാക്കോ നന്ദിയും പറയും.
പൊതുസമ്മേളനം 11ന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.പ്രതാപ് അദ്ധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. സ്മിജൻ, സനൽ അടൂർ എന്നിവർ സംസാരിക്കും. ഉച്ചക്ക് 2ന് പരസ്പര സഹായനിധി ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തും. ജില്ലാ ജോ.സെക്രട്ടറി സി.ഹരിദാസ് പദ്ധതി വിശദീകരണം നടത്തും.
കെ.ഷിബുരാജൻ, അഡ്വ.വിജയകുമാർ വാലയിൽ, താജുദ്ദീൻ ഇല്ലിക്കുളം, ബിനു ദാമോധരൻ, വി.ഷെജരാജ്, പ്രണവ് പി.മണിക്കുട്ടൻ എന്നിവരെ അദരിക്കും. സംസ്ഥാന കമ്മറ്റി അംഗം അജിത്ത് അമ്പലപ്പുഴ, സ്വാഗതസംഘം ജോ.കൺവീനർമാരായ അനൂപ് ചന്ദ്രൻ, എ.ബൈജു, മാന്നാർ യൂണിറ്റ് സെക്രട്ടറി ഇഖ്ബാൽ എന്നിവർ സംസാരിക്കും. ജില്ലാ ട്രഷറർ കെ.സുരേഷ് കുമാർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഡൊമനിക് ജോസഫ് നന്ദിയും പറയും.