ആലപ്പുഴ: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. ഇന്നലെ ഉച്ചക്ക് 12.20ന് മൂന്നാം നിലയിൽ ലിഫ്റ്റിൽ കുരുങ്ങിയ ആലപ്പുഴ സ്വദേശികളായ സിബി(51), യേശുദാസ്(41) എന്നിവരെ ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെത്തിച്ചത്.