ചേർത്തല : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് തങ്കി പുത്തൻപുരക്കൽ ജോസി-എലിസബത്ത് ദമ്പതികളുടെ മകൻ ആഷിക് ജോസി(11)ആണ് മരിച്ചത്.പനി ബാധിച്ച് ഒരാഴ്ച്ചയായി വെട്ടയ്ക്കൽ ഗവ.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലർച്ചെ മരിച്ചു.തങ്കി സെന്റ് ജോർജ്ജ് ഹൈസ്‌ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.സഹോദരൻ: ആഷ്‌ലിൻ.