വോട്ടെണ്ണൽ രാവിലെ 8 മുതൽ പള്ളിപ്പുറം എൻ.എസ്.എസ്. കോളേജിൽ
ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ് ഓഡിറ്റോറിയത്തിലെ കൗണ്ടിംഗ് ഹാളിൽ രാവിലെ 8ന് ആരംഭിക്കും. 11ഓടെ ടെ അന്തിമഫലം പുറത്ത് വരുമെന്നാണ് പ്രതീക്ഷ.
7.30ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷകരുടെയും സാന്നിദ്ധ്യത്തിൽ പുറത്തെടുക്കും.
വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ള 14 ടേബിളുകളിലേക്ക് 42 കൗണ്ടിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ വോട്ടെണ്ണൽ നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.
ആകെ വോട്ട്.......1,91,898
പോൾ ചെയ്ത വോട്ട്......1,54,412
പുരുഷൻമാർ........77,854(94,153)
സ്ത്രീകൾ..............76,558(97,745)
പോളിംഗ് ....80.47%
(2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോളിംഗ് 83.66%)
(2016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് 85.43%)
പോളിംഗ് ബൂത്ത് ......183.
പഞ്ചായത്ത് തലത്തിൽ പോൾ ചെയ്ത വോട്ട് (ബ്രാക്കറ്റിൽ ബൂത്ത് നമ്പർ)
അരൂർ.....22,99 (1-24)
അരുക്കുറ്റി......12,222(24-38)
പെരുമ്പളം......6,481(39-46)
എഴുപുന്ന.....15,403(47-64)
പാണാവള്ളി......19,710(65-88)
കോടംതുരുത്ത്.....12,952(89-105)
തൈക്കാട്ടുശേരി.......13,192(106-121)
കുത്തിയതോട്......14,606(122-139)
പള്ളിപ്പുറം.....18,591(139-161)
തുറവൂർ.......18,264(162-183)