photo

ആലപ്പുഴ: കാൽനൂറ്റാണ്ടിലേറെ ആലപ്പുഴ നഗരസഭ കൗൺസിലറും ഡി.സി.സി അംഗവുമായിരുന്ന കളർകോട് വാർഡ് കമലാ നിവാസിൽ പരേതനായ സഹദേവന്റെ മകൻ സി.എസ്.രാജീവ് ( 62 ) നിര്യാതനായി. മൂന്നു വർഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. കളർകോട്, കൈതവന, സനാതനപുരം എന്നീ വാർഡുകളിൽ നിന്നാണ് 1988 മുതൽ 2014 വരെയുള്ള കാലയളവുകളിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. 28 വർഷമായി കളർകോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. കളർകോട് കുമാര വൈജയന്തി വായനശാല പ്രസിഡന്റ്, മാത്യൂ കെ.ജോൺ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അവിവാഹിതനാണ്. അമ്മ :കമല, സഹോദരി :ഷൈലജ. കളർകോട് സഹകരണ സംഘം ഓഫീസിന് മുന്നിലും ആലപ്പുഴ ഡി.സി.സി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ, മുൻ എം എൽ എമാരായ എ.എ.ഷുക്കൂർ, അഡ്വ. ഡി.സുഗതൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, കേരള കോൺഗ്രസ് നേതാവ് വി.ടി.ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പി

ച്ചു.