ആലപ്പുഴ: അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.
മുൻ സർക്കാരുകൾ ഒന്നും അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകിയിട്ടില്ല. പിണറായി വിജയൻ പ്രത്യേക താത്പര്യമെടുത്ത് അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകി പണം ധൂർത്തടിക്കുകയാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.