ഹരിപ്പാട്: ബാങ്കിൽ പണയം വയ്ക്കാൻ നൽകിയ സ്വർണം സ്വകാര്യ ബാങ്കിൽ പണയം വച്ച സംഭവത്തി​ൽ അപ്രൈസർ അറസ്റ്റിൽ. കാർത്തികപ്പള്ളി യൂണിയൻ ബാങ്കിലെ മുൻ അപ്രൈസർ ചെങ്ങന്നൂർ തിട്ടമേൽ വെള്ളൂരേത്ത് കുമാര സ്വാമി( 45)യെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിനു ഏതാനും മാസങ്ങൾക്ക് മുൻപ് ഇയാളെ ബാങ്കിലെ ജോലിയിൽ നിന്ന് നീക്കം ചെയ്തിരുന്നു.