ആലപ്പുഴ : രണ്ടാം കുട്ടനാട് പാക്കേജിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 1000 കോടിയിൽ ഒരു രൂപ പോലും വിനിയോഗിക്കാതെ നടത്തിയ കർഷകവഞ്ചനയുടെ ഫലമാണ് ഇത്രയധികം പാടശേഖരങ്ങിൽ മടവീണതെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു ആരോപിച്ചു. മട വീണു തകർന്ന കാവാലം രാമരാജപുരം കായൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ബ്ലോക്ക് പ്രസിഡൻറ് ജോസഫ് ചേക്കോടൻ, പി.ഉദയകുമാർ റ്റിജിൻ ജോസഫ്, സി.വി.രാജീവ്, വിജയകുമാർ പുമംഗലം, ബോബൻ തയ്യിൽ, വി.ജെ. റെജി, ചാക്കോ വർഗ്ഗീസ്, തോമസുകുട്ടി സെബാസ്റ്റ്യൻ, ബിജു വലിയവീടൻ, വി.കെ.ഗോപിദാസ് , ടോമിച്ചൻ പേരൂർ, സി.സി രാജേന്ദ്രൻ, ദിവാകരൻ കാപ്പിൽ, സെബാസ്റ്റ്യൻ പത്തിൽ, ബ്രിൻഡാ ചാക്കോ വർഗ്ഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.