a

മാവേലിക്കര: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.പ്രതാപ് അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാബു തോമസും പരസ്പര സഹായ നിധി ജനറൽ സെക്രട്ടറി അനിൽ ബിശ്വാസും ഉദ്ഘാടനം ചെയ്തു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, കെ.ജെ.യു സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, സെക്രട്ടറി കെ.സി.സ്മിജൻ, നിർവാഹക സമിതി അംഗം വി.അജാമിളൻ, ജില്ല സെക്രട്ടറി വാഹിദ് കറ്റാനം, സ്വാഗതസംഘം ജനറൽ കൺവീനർ കെ.സുരേഷ്കുമാർ, ഭാരവാഹികളായ എസ്.ജമാൽ, സി.ഹരിദാസ്, അജിത്ത് അമ്പലപ്പുഴ, ഡൊമനിക് ജോസഫ്, സാം.കെ.ചാക്കോ, അനൂപ് ചന്ദ്രൻ, എ.ബൈജു, ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ, വിജയ് കുമാർ വാലയിൽ, താജുദ്ദീൻ ഇല്ലിക്കുളം, ബിനു ദാമോദരൻ, വി.ഷെജരാജ്, പ്രണവ് പി. മണിക്കുട്ടൻ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി വി.പ്രതാപ് (പ്രസിഡന്റ്), സി.ഹരിദാസ്, എസ്.ജമാൽ, വിജയ് കുമാർ വാലയിൽ (വൈസ് പ്രസിഡന്റ്), വാഹിദ് കറ്റാനം (സെക്രട്ടറി), അനൂപ് ചന്ദ്രൻ, സാമുവൽ ഡേവിഡ് (ജോ.സെക്രട്ടറി), കെ. സുരേഷ് കുമാർ (ട്രഷറർ), താജുദ്ദീൻ ഇല്ലിക്കുളം (കോർഡിനേറ്റർ), ബിജു.പി.വിജയൻ, വള്ളികുന്നം പ്രഭ, ബൈജു, അജയൻ അമ്മാസ്, സാം.കെ.ചാക്കോ, ഒ.എ.ഗഫൂർ, പ്രമോദ് (എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.