padam

കുട്ടനാട് : തുലാവർഷത്തിൽ കുട്ടനാട്ടിൽ ഉണ്ടായ കൃഷിനാശം വകുപ്പ് മന്തി നേരിട്ടെത്തി വിലയിരുത്തി അർഹരായവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു. കാവാലം പഞ്ചായത്തിലെ രാജപുരം, മാണികൃമംഗലം കായൽ നിലങ്ങളിൽ മടവീണു. ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കൊയ്ത്തു പ്രായമെത്തയ നെൽച്ചെടികൾ ശക്തമായ കാറ്റിലും, മഴയിലും വെള്ളത്തിലായ സ്ഥിതിയിലാണ്.