photo

ചേർത്തല:ജെ.എസ്.എസിന്റെ നേതൃത്വത്തിൽ 73-ാമത് പുന്നപ്ര വയലാർ മേനാശേരി രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ചേർത്തല വുഡ്ലാൻഡ്സ് ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്തു.ദിനാചരണ കമ്മിറ്റി ചെയർമാൻ കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ,പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷ്,കെ.പി.സുരേഷ്,സി.എം.അനിൽകുമാർ,പി.രാജു,എൻ.കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.