ചേർത്തല:അനശ്വര കവി വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് 26 ന് വയലാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എൽ.പുരം സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് വയലാർ രാമവർമ്മയുടെ സ്മൃതി മണ്ഡപത്തിലേക്ക് കാവ്യ സംഗമ യാത്ര സംഘടിപ്പിക്കും.രാവിലെ 9ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.ഡോ. പി.ജെ.ഫ്രാൻസിസ് മുഖ്യാതിഥിയാകും.ആലപ്പി ഋഷികേശ്,തോമസ് വി. പുളിക്കൻ,ജോഷ്വാ എസ്.മാലൂർ,ഹരികുമാർ കണിച്ചുകുളങ്ങര എന്നിവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ കാവ്യസംഗമ യാത്ര നയിക്കും.രാവിലെ 11 ന് വയലാർ രാഘവപ്പറമ്പിൽ ചേരുന്ന സമാപാന സമ്മേളനം ചേർത്തല പ്രസ് ക്ലബ് പ്രസിഡന്റ് ടി.പി.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ഓമന തിരുവിഴ, വെട്ടക്കൽ മജീദ് എന്നിവർ സംസാരിക്കും.