പൂച്ചാക്കൽ : മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം. അരൂക്കുറ്റി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊമ്പനാമുറി ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ വടുതല ജംഗ്ഷനിൽ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.രാജേഷ് സമരം ഉദ്ഘാടനം ചെയ്തു. നൗഫൽ മുളക്കൽ അദ്ധ്യക്ഷത വഹിച്ചു. നിധീഷ് ബാബു, ഐജോ ഐസക്, ഷഹീർ, നിസാം, ജാഫർ എന്നിവർ നേതൃത്വം നൽകി.