kalnattukarmam

വള്ളികുന്നം: വള്ളികുന്നം അമൃത എച്ച്.എസ്.എസിൽ കായംകുളം ഉപജില്ലാ കലോത്സവത്തിനുള്ള പന്തലിന്റെ കാൽ നാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തങ്കപ്പൻ നിർവ്വഹിച്ചു. 28 മുതൽ നവംബർ 1 വരെയാണ് കലോത്സവം . ജനപ്രതിനിധികളായ എ.അമ്പിളി, രാജീവ്കുമാർ, ജെ.രവീന്ദ്രനാഥ്, സി.അനിത, പി.റ്റി.എ പ്രസിഡന്റ് അനിൽ വള്ളികുന്നം, ജനറൽ കൺവീനർ കെ.എൻ.അജിത്കുമാർ, പ്രഥമാധ്യാപിക അനിത, പി.പ്രകാശ്, സി.അനിൽകുമാർ, കെ.പ്രതാപൻ, സുരേഷ് സോപാനം, ജയിംസ്, രമേശ്, മനോജ്, രഘു, സുര, നരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.