ആലപ്പുഴ: കൃപാസനത്തിന്റെ ജപമാല റാലി 26ന് രാവിലെ 7ന് കെ.സി.ബി.സി കരിസ്മാറ്റിക്ക് കമ്മിഷൻ ചെയർമാൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകൻ തങ്കച്ചൻ പനയ്ക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ രൂപത മുൻ അദ്ധ്യക്ഷൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അദ്ധ്യക്ഷത വഹിക്കും. കൃപാസനം ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ റാലി നയിക്കും. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മിഷൻ സന്ദേശം നൽകും. കൃപാസനം മാനേജിംഗ് ഡയറക്ടർ ആർ.വിജയകുമാർ ഫ്ളാഗ് ഓഫ് ചെയ്യും. കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്കാണ് ജപമാല റാലി . ഫാ.ക്രിസ്റ്റഫർ എം.അർത്ഥശേരി സമാപന സന്ദേശം നൽകും. എ.എം.ആരിഫ് എം.പി, ഹൈബി ഈഡൻ എം.പി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ, സിബി മാത്യു, ജേക്കബ് തോമസ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ടി.എക്സ്.പീറ്റർ, സണ്ണി പരുത്തിയിൽ, എഡ്വേർഡ് തുറവൂർ, സിമി ഷിജു, ജോസി കണ്ടകടവ് എന്നിവർ പങ്കെടുത്തു.