ചേർത്തല: കേരള യൂണിവേഴ്സിറ്റി നോർത്ത് സോൺ കബഡി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.ചേർത്തല എസ്.എൻ കോളേജിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 38 ടീമുകളാണ് മത്സരിക്കുന്നത്.രണ്ടു പൂളുകളിലായി നടക്കുന്ന മത്സരത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കും.സെമി ഫൈനൽ,ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.