ചേർത്തല : മുഹമ്മ കായിപ്പുറം വ്യാസ പൗർണ്ണമി പുരുഷ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിൽ ജലപൂജ നടത്തി നെൽ വിത്ത് വിതറി.എല്ലാ വർഷവും തുലാമാസത്തിലെ ആയില്യം നാളിലാണ് ജലപൂജ നടത്തുന്നത്.തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നെൽ മണികൾ പൂജിച്ച് ആർപ്പുവിളയോടും വാദ്യ മേളങ്ങളോടും കൂടി വേമ്പനാട്ട് കായലിലൂടെ വള്ളത്തിൽ സഞ്ചരിച്ച് കായിപ്പുറം ജെട്ടിയിൽ എത്തും. തുടർന്ന് കായിപ്പുറം ജെട്ടിയിലെ ജഗദംബ ക്ഷേത്രത്തിൽ നിന്നും ആർപ്പ് വിളികളോടെ വേമ്പനാട്ട് കായലിൽ പൂജ നടത്തി നെൽ മണികൾ വിതറുന്നതാണ് ചടങ്ങ്. കക്ക, മത്സ്യസമ്പത്തുകൾ വർദ്ധിക്കുമെന്നാണ് വിശ്വാസം.സംഘം പ്രസിഡന്റ് ടി.ടി.പീതാംബരൻ തോണ്ടലിവെളി,എം.എസ്. ജ്യോതികുമാർ മേനാഞ്ചേരി,ടി.വി.കമലാധരൻ കൊച്ചുവെളി എന്നിവർ നേതൃത്വം നൽകി .