കായംകുളം: അനധികൃതമായി വീട്ടി​ൽ സൂക്ഷിച്ച 4ചാക്ക് പടക്കങ്ങളും ഒരുചാക്ക് അനധികൃത പുകയില ഉത്പന്നങ്ങളും പിടികൂടി. കൊയ്പ്പള്ളി കാരാഴ്മ വിഎസ് നിവാസിൽ കണ്ണന്റെ വീട്ടിൽ നി​ന്നാണ് ഇവ പിടികൂടിയത്. ദീപാവലി ആഘോഷങ്ങൾക്കായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.