ആലപ്പുഴ: നഗരസഭ മുൻ കൗൺസിലർ സി.എസ്.രാജീവിന്റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അനുശോചിച്ചു. ഗാന്ധിയൻ ആദർശങ്ങളെ അക്ഷരാർഥത്തിൽ ജീവിതത്തിൽ പകർത്തിയ നിസ്വാർഥനായ പൊതുപ്രവർത്തകനായിരുന്നു രാജീവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.