അരൂർ:എരമല്ലൂർ വലിയവീട് ശ്രീ വനദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ സർപ്പ -ഗന്ധർവോത്സവും കളമെഴുത്തും പാട്ടും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10 ന് നാഗരാജാവിനു ഭസ്മക്കളം, വൈകിട്ട് 7ന് നാഗയക്ഷിയമ്മയ്ക്കു പൊടിക്കളം, വെളുപ്പിന് മണിനാഗത്തിനു കൂട്ടക്കളം തുടർന്ന് പൊങ്ങും നൂറും ഇടി. വെള്ളിയാഴ്ച രാവിലെ 11.30 ന് ഗന്ധർവ്വ സ്വാമിയ്ക്കു ഭസ്മക്കളം, വൈകിട്ട് 7ന് ഭദ്രകാളിക്ക് ഭഗവതിക്കളം, വെളുപ്പിന് ഗന്ധർവ്വ സ്വാമിയുടെ പൊടിക്കളം. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് ആർ.ഓമനക്കുട്ടൻ, സെക്രട്ടറി കെ. എസ്. സന്തോഷ്‌ കുമാർ എന്നിവർ നേതൃത്വം നൽകും