ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും നവാഗതർക്ക് സ്വീകരണവും ഇന്ന് വൈകിട്ട് 3ന് കോൺഗ്രസ് ഭവനിൽ നടക്കും.അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പി.പി.ജോയി അദ്ധ്യക്ഷത വഹിക്കും.ജില്ലാ പ്രസിഡന്റ് സി.വി.ഗോപിയെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ ആദരിക്കും.നവാഗതരെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ആഘോഷ്കുമാർ സ്വീകരിക്കും.കെ.ശശാങ്കൻ,എം.പി.നമ്പ്യാർ,ജി.ഹരിദാസ്,ഷാജി കെ.തറയിൽ,ആർ.സലിം,പി.എസ്.സുരേഷ് ബാബു,സി.എം.ഉണ്ണി എന്നിവർ സംസാരിക്കും.