photo

ചേർത്തല:ആയില്യം പൂജയിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഭക്തർ സായൂജ്യരായി. വയലാർ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി വിപുലമായ ക്രമീകരണം ഒരുക്കിയിരുന്നു. കടക്കരപ്പള്ളി കുര്യാംപറമ്പ് ഘണ്ഠാകർണ ക്ഷേത്രത്തിൽ ഗണപതിഹോമം,ആയില്യം പൂജ എന്നിവ നടന്നു.

ചെങ്ങണ്ട അഴീക്കൽ ദേവീക്ഷേത്രം, തൈക്കൽ പീടിയക്കൽ ഭദ്റകാളി ക്ഷേത്രം, തിരുവിഴ വലിയവീട് ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ ചടങ്ങുകൾ നടന്നു. വലിയവീട് ക്ഷേത്രത്തിൽ ശാന്തി സുരേഷ് മുഖ്യ കാർമികത്വം വഹിച്ചു.കുത്തിയതോട് കൊറ്റംവേലി ഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിൽ ആയില്യം പൂജ മഹോത്സവം നടത്തി.തന്ത്രി തുറവൂർ ഷൈൻ കൃഷ്ണയും മേൽശാന്തി സജീഷ് ശാന്തിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.കടക്കടപ്പള്ളി ഇല്ലിക്കൽവെളി ഭദ്രകാളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആയില്യം പൂജയും തളിച്ചുകൊടയും നടത്തി.വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഭാഗമായി നടന്ന തളിച്ചുകാെട വഴിപാടിന് ക്ഷേത്രം മേൽശാന്തി ഹരിദാസ് പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു. മാരാരിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി വേണുഗോപാൽ നമ്പൂതിരി യുടെ മുഖ്യ കാർമികത്വത്തിൽ വലിയതളിച്ചുകൊട നടന്നു.