തുറവൂർ: കുത്തിയതോട് കൊറ്റംവേലി ശ്രീ ഭദ്രകാളി -- ദുർഗാദേവി ക്ഷേത്രത്തിൽ ആയില്യംപൂജ നടന്നു. ക്ഷേത്രം തന്ത്രി ഷൈൻ കൃഷ്ണ ,മേൽശാന്തി അരൂർ സജീഷ് എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം രക്ഷാധികാരി പനച്ചിക്കൽ അശോകൻ, പ്രസിഡൻറ് എൻ.പി.ഷൺമുഖൻ, സെക്രട്ടറി ഉല്ലാസ് കൊറ്റംവേലി എന്നിവർ നേതൃത്വം നൽകി.