photo

ചേർത്തല : പുത്തനങ്ങാടി തോടിന്റെ ശുചീകരണത്തിനായി തണ്ണീർമുക്കം മുഹമ്മ ഗ്രാമ പഞ്ചായത്തും ഒന്നിച്ചു. രണ്ട് പഞ്ചായത്തുകളുമായി അതിരു പങ്കിടുന്നതാണ് പുത്തനങ്ങാടി തോട്. ഏറെ വർഷങ്ങളായി തോടിന്റെ അവകശത്തെ സംബന്ധി ച്ച് അതിർത്തി തർക്കം നിലനിന്നിരുന്നു. തോടിന്റെ തെക്കേ കരയിലെ 50നടുത്ത് വീടുകളും സ്ഥാപനങ്ങളും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്. തോടിന് കുറുകെ പാലങ്ങളും തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചതാണ്.രണ്ടു പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫ് ഭരണ സമിതിയുമാണ്.

വേമ്പനാട് കായലിനോട് ചേർന്ന് കിടക്കുന്ന പുളിക്കൽച്ചിറ പുത്തനങ്ങാടി തോട് കേരള സംസ്ഥാന തണ്ണീർതട അതോറി​റ്റിയുടെ ധനസഹായത്തോടെ സംയുക്ത വേമ്പാനാട് കായൽ സംരക്ഷണ സമിതിയും ചേർന്നാണ് ശുചീകരണത്തിന് നേതൃത്വം വഹിച്ചത്.സങ്കേതിക സഹായം നൽകിയത് എട്രീ എന്ന സന്നദ്ധ സംഘടനയാണ്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൽ നിന്ന് പത്തരലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ടെണ്ടർ നടപടികൾ പുർത്തിയായി വരുന്നതായും തണ്ണിർ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിസ് പറഞ്ഞു. പുത്തനങ്ങാടിയിൽ ശ്രീനാരായണ ഗുരുമന്ദിരം മൈതാനിയിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ശുചീകരണം ഉദ്ഘാടനം ചെയ്തു.തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. എ ട്രി കോ-ഓർഡിനേ​റ്റർ ടി.ഡി.ജോജോ വിഷയാവതരണം നടത്തി. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തംഗം എൻ.വി.ഷാജി, വി.പി.മനോഹരൻ കെ.ടി.ചന്ദ്രോത്ഭവൻ,കെ.എം. പൂവ് എന്നിവർ സംസാരിച്ചു.