ചേർത്തല : ചേർത്തല റോട്ടറി ക്ലബും കേരള സാമൂഹ്യ സുരക്ഷ മിഷനും നഗരസഭയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ ചേർത്തല റോട്ടറി ക്ലബ് ഹാളിൽ നടക്കും.രാവിലെ 9ന് മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.നാസർ അദ്ധ്യക്ഷത വഹിക്കും.കെ.എസ്.എസ്.എം ജില്ലാ കോ-ഓർഡിനേറ്റർ ജിൻസ്,റോട്ടറി ക്ലബ് സെക്രട്ടറി അനുഷ് എന്നിവർ സംസാരിക്കും.എറണാകുളം അഹല്യ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഫോൺ:9645005042.